Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആടുജീവിതം' കാണാന്‍ ആളുകള്‍ കുറവ്,കളക്ഷന്‍ താഴേക്ക്!

Aadujeevitham

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഏപ്രില്‍ 2024 (15:36 IST)
'വര്‍ഷങ്ങള്‍ക്കുശേഷം', 'ആവേശം' എന്നീ സിനിമകളുടെ റിലീസ് പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിത'ത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇടിയാന്‍ ഒരു കാരണമായി.'ആടുജീവിതം' 26-ാം ദിവസം എത്ര നേടിയെന്ന് അറിയേണ്ടേ ?

38 ലക്ഷം രൂപയാണ് ഇരുപത്തിയാറാമത്തെ ദിവസം ആടുജീവിതം നേടിയത്. സിനിമയുടെ ആകെ ഇന്ത്യന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 81.48 കോടി രൂപയാണ്.
 
 2024 ഏപ്രില്‍ 22 തിങ്കളാഴ്ച, സിനിമയുടെ മലയാളം ഒക്യുപെന്‍സി 20.93% ആണ്.മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു.
 
ഇരുപത്തിയഞ്ചാം ദിവസം ഇന്ത്യയില്‍ നിന്ന് 'ആടുജീവിതം' ഏകദേശം 1.30 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി. ഏപ്രില്‍ 21 ഞായറാഴ്ച്ച ആടുജീവിത്തിന്റെ മലയാളം ഒക്യുപന്‍സി 46.36% ആയിരുന്നു. 25 ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 150 കോടി കളക്ഷന്‍ പിന്നിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെപ്പോലെ തന്നെ, പച്ച സാരിയില്‍ സുന്ദരിയായി മഞ്ജു പിള്ളയുടെ മകള്‍ ദയ