Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആടുജീവിതം' നിങ്ങളിലേക്ക് എത്തുന്നു, സര്‍പ്രൈസുമായി പൃഥ്വിരാജ്

Prithviraj Sukumaran

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (09:22 IST)
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയായെങ്കിലും സിനിമ എന്ന തിയേറ്ററുകളില്‍ എത്തുമെന്ന് കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. എന്തായാലും പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്.
ആടുജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നാളെ പ്രഖ്യാപിക്കും. ഇക്കാര്യം പൃഥ്വിരാജ് ആണ് അറിയിച്ചത്. വൈകിട്ട് 4 മണിയോടെ പ്രഖ്യാപനം എത്തും.മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.
 
 
 
  
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരുടെ പ്രതിഫലം, ഇത്രയും വലിയ തുക വാങ്ങുന്ന വേറെ നടിമാര്‍ മലയാളത്തില്‍ ഇല്ല !