ആമിയിലെ സർപ്രൈസ് പുറത്തുവിട്ട് മഞ്ജു!
ആമിയിൽ മഞ്ജുവിനൊപ്പം ടൊവിനോയും!
Publish Date: Wed, 17 Jan 2018 (09:06 IST)
Updated Date: Wed, 17 Jan 2018 (09:08 IST)
കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' വിവാദങ്ങൾ കൊണ്ട് ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയിൽ വിവാദങ്ങളെയൊന്നും ഗൗനിക്കാതെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അടുത്ത പോസ്റ്റർ പരസ്യമാക്കിയത്. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ ടൊവീനോ തോമസുമുണ്ട്.
മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്. 'കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്യോളേയം 3 നായ്ക്കളേം, ഒരു പൂച്ച്യേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട്' എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജിന് നല്‍കാനായി വെച്ചിരുന്ന ഗസ്റ്റ് റോളിലാണ് ഇപ്പോള്‍ ടൊവീനോ തോമസ് എത്തിയിരിക്കുന്നത്. പൃഥ്വിക്ക് സമയമില്ലാത്തതിനാലാണ് ടൊവീനോയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റർ മാത്രമേ പുറത്തുവന്നിട്ടുള്ളു. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.