സമീപകാലത്തായി മറ്റെന്നുമില്ലാത്തവിധം പ്രതിസന്ധിയിലാണ് ഹിന്ദി സിനിമാവ്യവസായം. ഏറെ കൊട്ടിഘോഷിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളും റീമേയ്ക്ക് ചിത്രങ്ങളും ബോക്സോഫീസിൽ മൂക്കും കുത്തിയാണ് വീണത്. ഈ പ്രതിസന്ധികൾക്കിടയിൽ വന്ന ആമിർഖാൻ ചിത്രം വിജയിക്കുമെന്ന് സിനിമാ ട്രാക്കർമാർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ആമിർ ചിത്രവും ബോക്സോഫീസിൽ പരാജയമായി.
ഇപ്പോഴിതാ ആറ് മാസകാലത്തേയ്ക്ക് ലാൽ സിംഗ് ഛദ്ദ ഒടിടി റിലീസ് ഉണ്ടാകില്ലെന്നും സിനിമ തിയേറ്ററിൽ തന്നെ കാണണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആമിർ ഖാൻ. ഒടിടി സിനിമയ്ക്ക് വെല്ലുവിളിയല്ല. പക്ഷേ അത് ബോളിവുഡിൽ വെല്ലുവിളിയാണ്.ഞങ്ങളുടെ സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ നിങ്ങള്‍ക്ക് തിയറ്ററുകളിൽ വരണമെന്ന് നിർബന്ധമില്ല. കാരണം ഏതാനും ആഴ്ച കഴിഞ്ഞാൽ സിനിമ ഒടിടിയിൽ ലഭ്യമാകും. സിനിമ വീടുകളിൽ കാണാനാകുമ്പോൾ ആളുകള്‍ തിയറ്ററുകളില്‍ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകില്‍ നിങ്ങള്‍ തിയറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക. ആമിർ പറഞ്ഞു.
ലാൽ സിംഗ് ഛദ്ദ പോലുള്ള സിനിമകളെ പിന്തുണയ്ക്കുന്ന പ്രൊഡക്ഷൻ ഹൗസുകൾക്ക് ഇത്തരം വെല്ലുവിളി നേരിടാനാകും എന്നാൽ ജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ചെറിയ ബാനറുകൾക്ക് കഴിയണമെന്നില്ലെന്നും ആമിർ ഖാൻ പറഞ്ഞു.