Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമീര്‍ ഖാന്‍ പറഞ്ഞപ്പോള്‍ വൗ! താന്‍ പറഞ്ഞപ്പോഴോ?; റീമയുടെ ‘പൊരിച്ച മീന്‍’ വിഷയം മറ്റൊരു തരത്തില്‍ ആവിഷ്‌കരിച്ച് കിരണ്‍ റാവു

കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ, പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

Aamir Khan
, ബുധന്‍, 19 ജൂണ്‍ 2019 (09:54 IST)
കുട്ടിക്കാലത്ത് തനിക്കു നിഷേധിക്കപ്പെട്ട, തന്റെ സഹോദരന്റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ നടി റിമാ കല്ലിങ്കല്‍ പറഞ്ഞത്. താന്‍ എങ്ങനെയൊരു ഫെമിനിസ്റ്റായി എന്നത് ടെഡ് ടോക്ക് വേദിയിൽ സംസാരിക്കുകയായിരുന്നു താരം. എന്നാൽ ഈ വിഷയത്തിൽ മറ്റൊരു തരത്തിലാണ് ചർച്ചകൾ സജീവമായത്. പൊരിച്ച മീന്‍ കിട്ടാതെ ഫെമിനിസ്റ്റായ റിമാ കല്ലിങ്കല്‍ എന്നു പരിഹസിച്ച് റിമയ്ക്കെതിരെ ട്രോളുകളുടെ സജീവമായിരുന്നു.
 
ഇപ്പോഴിതാ ഇതേ വിഷയം മറ്റൊരു തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംവിധായികയും നിര്‍മ്മാതാവും ബോളിവുഡ് താരം ആമിര്‍ ഖാന്റെ ജീവിത പങ്കാളിയുമായ കിരണ്‍ റാവു. വീടുകളില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവേചനത്തെ കുറിച്ചും അതെങ്ങനെ അവസാനിപ്പിക്കാമെന്നതിനെ കുറിച്ചും ലിംഗ സമത്വം വീടുകളില്‍ നിന്നും ആരംഭിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും കട്ടി തരുകയാണ് ഈ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ.വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു,’- വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജില്‍ പങ്കുവച്ചുകൊണ്ട് ആമിര്‍ കുറിച്ചു.
 
താരങ്ങളായ റിമ കല്ലിങ്കല്‍, ആഷിഖ് അബു, പാര്‍വ്വതി, നിമിഷ സജയന്‍ തുടങ്ങി നിരവധി പേര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഫിഷ് ഫ്രൈ എന്ന് കുറിച്ചുകൊണ്ടാണ് പാർവതിയും,ആഷിഖും, റീമയും ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ, പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജാവിനെക്കാള്‍ മുകളില്‍, ദൈവത്തിന് താഴെ - ലൂസിഫര്‍ രണ്ടാം ഭാഗം “എമ്പുരാന്‍”!