Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കൂ'; ആഹ്വാനം ചെയ്ത് വെട്രിമാരനും കിരൺ റാവുവും അടക്കം നാനൂറ് സിനിമാ പ്രവർത്തകർ

സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരാണ് ഇവരില്‍ ഭൂരിപക്ഷം പേരും.

'ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കൂ'; ആഹ്വാനം ചെയ്ത് വെട്രിമാരനും കിരൺ റാവുവും അടക്കം നാനൂറ് സിനിമാ പ്രവർത്തകർ
, ശനി, 30 മാര്‍ച്ച് 2019 (10:40 IST)
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാതെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫിലിം മേക്കിംഗ് കമ്യൂണിറ്റിയിലെ നാനൂറ് സിനിമാ പ്രവര്‍ത്തകർ.സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരാണ് ഇവരില്‍ ഭൂരിപക്ഷം പേരും.
 
സംവിധായകരായ വെട്രിമാരന്‍, കിരണ്‍ റാവു, നസ്‌റുദ്ദീന്‍ ഷാ, ആനന്ദ് പഠ്‌വര്‍ദ്ധന്‍, സനല്‍ കുമാര്‍ ശശിധരന്‍, സുദേവന്‍, ദീപ ദന്‍രാജ്, ഗുര്‍വീന്ദര്‍ സിങ്, പുഷ്‌പേന്ദ്ര സിങ്, കബീര്‍ സിങ് ചൗദരി, അഞ്ചലി മൊണ്ടേരിയോ, പ്രവീണ്‍ മോര്‍ചല, ദേവാശിഷ് മഹീജ, ബീന പോള്‍ എന്നിവരടക്കം നാനൂറ് പേരാണ് ബിജെപിയെ തൂത്തെറിയാന്‍ ആവശ്യപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയവും ദ്രുവീകരണവും പ്രചാരത്തിലാക്കുക, ദലിത്-മുസ്‌ലിം വിഭാഗങ്ങളേയും കര്‍ഷകരെയും അരികുവത്കരിക്കുക, സൈദ്ധാന്തികവും സാമൂഹികവുമായുള്ള സ്ഥാപനങ്ങളുടെ ധ്രുവീകരണം , സെന്‍സര്‍ഷിപ്പിന്റെ കടന്നുകയറ്റം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നത്.
 
തെരഞ്ഞെടുപ്പില്‍ ബുദ്ധിപരമായ ഒരു തീരുമാനം നാം എടുത്തില്ലെങ്കില്‍ ഫാസിസം നമ്മെ വീണ്ടും വേട്ടയാടും. ബിജെപി ഭരണത്തിലെത്തിയത് മുതല്‍ മതത്തിന്റെ പേരില്‍ ഏവരെയും തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കൂട്ടായ്മ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസി ജോർജിന്റെ എൻഡിഎ പ്രവേശനം; ബിജെപി കേന്ദ്രനേതാക്കളുമായി നിർണ്ണായക യോഗൻ ഇന്ന്