Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ: പേരൻപിനെക്കുറിച്ച് ആശ ശരത്ത് പറയുന്നു

ആശാ ശരത്ത്
, തിങ്കള്‍, 28 ജനുവരി 2019 (17:12 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടയിൽ അണിയറ പ്രവർത്തകർ കൊച്ചിയിൽ ചിത്രത്തിനു പ്രത്യേക ഷോ നടത്തിയിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച പേരൻപിന്റെ പ്രീമിയർ ഷോ കണ്ട താരങ്ങളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
ചിത്രത്തെക്കുറിച്ച് നടി ആശാ ശരത്ത് പറയുന്നത് ഇങ്ങനെയാണ്. 'പേരന്‍പ്'....ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം... കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ.... മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല... തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നു തന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. 
 
അദ്ദേഹത്തില്‍ നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു... മമ്മൂക്കയോടൊപ്പം 'പേരന്‍പ്' കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. 'റാം' എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും 'പാപ്പാ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുറ്റതാക്കി...ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമുക്ക് കാണിച്ചുതരുന്നു...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദ്രനെ ചതിച്ചത് അനിരുദ്ധൻ ?! കാരണം സീത?