Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണിയുടെ കിടിലൻ ഡാൻസ്, റെക്കോർഡുകൾ തകർക്കാൻ മധുരരാജ !

സണ്ണിയുടെ കിടിലൻ ഡാൻസ്, റെക്കോർഡുകൾ തകർക്കാൻ മധുരരാജ !
, തിങ്കള്‍, 28 ജനുവരി 2019 (13:57 IST)
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത ചിത്രവുമായി വരുന്നു. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.
 
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഭാഗമാവുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. കഴിഞ്ഞ ചൊവ്വാഴ്‌ച കൊച്ചിയിലെത്തിയ സണ്ണിയെ വന്‍ സ്വീകരണത്തോടെയാണ് വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്.  
 
സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി വ്യക്തമാക്കിയിരുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

സംവിധായകൻ വൈശാഖ് നേരിട്ട് താരത്തിനു മുന്നിൽ ഓഫർ വെയ്ക്കുകയായിരുന്നു. സംവിധായകനോട് ‘യേസ്’ പറയാൻ സണ്ണിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇക്കാര്യം വൈശാഖും അണിയറ പ്രവർത്തകരും മമ്മൂട്ടി അറിയിക്കുകയായിരുന്നു. എപ്പോഴത്തേയും പോലെ സഹതാരങ്ങളെ വേർതിരിവൊന്നും ഇല്ലാതെ കാണുന്ന മമ്മൂട്ടി ഇതിനും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അമ്പിളിയെ ഇഷ്ടമായിരുന്നു, എനിക്ക് മുന്നേ അത് തുറന്ന് പറഞ്ഞത് ലോവൽ‘- ഒരിക്കൽ കൈവിട്ട് പോയ പെണ്ണിനെ സ്വന്തമാക്കി ആദിത്യൻ