Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചിത്രയ്ക്ക് 15 ലക്ഷവും എനിക്ക് 30 ലക്ഷവും';ലെജന്‍ഡ്‌സിന് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് വിജയ് യേശുദാസ്

'K. S. Chithra 15 Lakhs for the film and 30 Lakhs for me'; Vijay Yesudas says Legends are not getting their due remuneration

കെ ആര്‍ അനൂപ്

, ചൊവ്വ, 7 മെയ് 2024 (11:43 IST)
സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും, അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് വിജയ് യേശുദാസ്. സംവിധായകരുടേയും നടന്മാരുടേയും കാര്യം അങ്ങനേയല്ല.ഗായകര്‍ക്ക് ഒരു കോടിയോ 50 ലക്ഷമോ കൊടുക്കണമെന്നല്ല പറയുന്നതെല്ലാം വിജയ് പറഞ്ഞു തുടങ്ങുന്നു.
 
'എത്രയോ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും, നമ്മള്‍ ലെജന്‍ഡ്‌സ് എന്ന് കരുതുന്നവര്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ല. നേരേ മറുവശത്ത് സംവിധായകരുടേയും നടന്മാരുടേയും കാര്യം അങ്ങനേയല്ല.
ഗായകര്‍ക്ക് ഒരു കോടിയോ 50 ലക്ഷമോ കൊടുക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഞാനും ശ്രേയഘോഷാലും 25 ലക്ഷവും 30 ലക്ഷവുമൊക്കെ വാങ്ങിക്കുമ്പോള്‍ ചിത്ര ചേച്ചി 15 ലക്ഷം വാങ്ങിക്കുന്നതായിട്ടുള്ള ഒരു മീം അടുത്തിടെ വന്നിരുന്നു. മൊത്തത്തിലുള്ള ഒരു പ്രോഗ്രാമിന് തന്നെ അത്ര മേടിക്കാന്‍ തുടങ്ങിയത് ഈ അടുത്താണ്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ ചിരി വരുമെന്നാണ്',- വിജയ് യേശുദാസ് പറയുന്നത്.
 
മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ് യേശുദാസ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗിൾ മദറാണ്, ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്ത സ്ഥിരീകരിച്ച് നടി ഭാമ