Webdunia - Bharat's app for daily news and videos

Install App

Aavesham vs Varshangalkku Shesham: ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു? 'ആവേശം:, 'വര്‍ഷങ്ങള്‍ക്കുശേഷം' പതിനെട്ടാം ദിവസം എത്ര കളക്ഷന്‍ നേടി?

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഏപ്രില്‍ 2024 (19:12 IST)
മൂന്നാം വാരത്തിലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഫഹദ് ഫാസിലിന്റെ ആവേശത്തിന് ആകുന്നുണ്ട്. യഥാര്‍ത്ഥ വിഷു വിന്നര്‍ ആവേശം തന്നെയാണ്. വര്‍ഷങ്ങള്‍ക്കു ശേഷത്തിന് ഇപ്പോള്‍ ആളെ കൂട്ടാന്‍ ആകുന്നില്ല. ഒരേ ദിവസം റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും പതിനെട്ടാമത്തെ ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കളക്ഷനില്‍ വന്ന മാറ്റം നോക്കാം.
 
ആവേശം ആദ്യവാരം 30.45 കോടി കളക്ഷനുമായി ശക്തമായ മുന്നേറ്റം നടത്തി.രണ്ടാം ആഴ്ചയില്‍ നേരിയ ഇടിവുണ്ടായി, 24.45 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മൂന്നാമത്തെ വെള്ളിയാഴ്ച പോലും 3.1 കോടി കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. അതായത് തൊട്ടടുത്ത ദിവസത്തെ കളക്ഷനേക്കാള്‍ 14.81% വര്‍ദ്ധനവാണ് കാണാനായത്.ശനിയാഴ്ച കളക്ഷന്‍ 3.6 കോടിയിലെത്തി, പതിനെട്ടാമത്തെ ദിവസമായ ഞായറാഴ്ച നാലു കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 65.60 കോടിയായി ഉയര്‍ന്നു. 22.35 കോടിയാണ് മൂന്നാമത്തെ ആഴ്ചയും ചിത്രം സ്വന്തമാക്കിയത്.
 
എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാമത്തെ ആഴ്ച എത്തിയപ്പോള്‍ ഇടിവ് രേഖപ്പെടുത്തി. ഇതേ ആഴ്ച 10.55 കോടി കളക്ഷനാണ് നേടാന്‍ ആയത്.മൂന്നാം വാരാന്ത്യത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 1 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ഇന്ത്യന്‍ കളക്ഷന്‍ 33.90 കോടിയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments