Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗോപി സുന്ദറിന്റെ കറിവേപ്പില'; മോശം കമന്റിട്ടയാള്‍ക്ക് കണക്കിനു കൊടുത്ത് അഭയ ഹിരണ്‍മയി

താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്

Abhaya Hiranmayi reply to bad comment
, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (11:42 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. താരം പങ്കുവെയ്ക്കുന്ന ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ട്. ഒപ്പം താരത്തിന്റെ വ്യക്തിജീവിതവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരില്‍ അഭയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ ഇപ്പോഴും മോശം കമന്റുകള്‍ വരാറുണ്ട്. അങ്ങനെയൊരു സദാചാരവാദിയുടെ കമന്റിന് കണക്കിനു മറുപടി കൊടുത്തിരിക്കുകയാണ് അഭയ ഇപ്പോള്‍. 
 
'ഗോപി സുന്ദറിന്റെ കറിവേപ്പില' എന്നാണ് ഒരാള്‍ അഭയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. ഉടന്‍ തന്നെ താരം അതിനു മറുപടി കൊടുത്തു. ' ഞാന്‍ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്ക് അപ്പോള്‍ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചു പോയ തെറ്റാണ് എന്ന് അവരെ ഒന്ന് ഓര്‍മിപ്പിക്കണമല്ലോ..' എന്നാണ് അഭയ നല്‍കിയിരിക്കുന്ന മറുപടി. 
 
താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഭൂതക്കണ്ണാടി വെച്ചിരിക്കുന്ന സദാചാരവാദികള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
ഗോപി സുന്ദറുമായി അഭയ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അഭയയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുപ്പത്തിലായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമന്നയുടെ സ്റ്റെപ്പുകള്‍ വൃത്തികേട്,'കാവാലയ്യാ' ഗാനരംഗത്തെ വിമര്‍ശിച്ച് മന്‍സൂര്‍ അലി ഖാന്‍