Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരത്ചന്ദ്രന്‍ ഐപിഎസ് വീണ്ടും എത്തുമോ ? സൂചന നല്‍കി സംവിധായകന്‍ ഷാജി കൈലാസ്

police uniform Suresh Gopi mass log Suresh ko bhi mans video Suresh Gopi police uniform Suresh Gopi movies

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (09:26 IST)
ഷാജി കൈലാസിനൊപ്പമുളള സുരേഷ് ഗോപി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍ തുടങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ സുരേഷ് ഗോപിക്ക് സമ്മാനിച്ച സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്. 1994ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ എന്ന ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രം വീണ്ടും എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
കമ്മീഷ്ണര്‍ എന്ന സിനിമയുടെ പഴയ പത്ര പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് 'വീ വില്‍ മീറ്റ് എഗെയ്ന്‍'എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.രഞ്ജി പണിക്കര്‍ രചന നിര്‍വഹിച്ച സിനിമയിലെ ഡയലോഗുകള്‍ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ഹിറ്റാണ്.
കമ്മീഷണര്‍ റിലീസായി 11 വര്‍ഷങ്ങള്‍ക്കുശേഷം 2005ല്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന രണ്ടാം ഭാഗവും ഇറങ്ങി.2012 ല്‍ രഞ്ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കിംഗ് ആന്റ് കമ്മീഷ്ണര്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ഗുരു';അമിതാഭ് ബച്ചനെ കുറിച്ച് രജനികാന്ത്, 33 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നു