Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല: അഭിരാമി സുരേഷ്

Abhirami suresh

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 ഓഗസ്റ്റ് 2024 (08:57 IST)
എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അഭിരാമി പറയുന്നത്. ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്ന ഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണിനോട് അലിഞ്ഞു എന്നൊക്കെ പറയുമ്പോള്‍ തന്നെ ഒരുപാട് വേദന ഉണ്ടാക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങളിലും സഹായങ്ങളിലും ഒത്തുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ദയവായി എല്ലാവരും വയനാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി അഭിരാമി പോസ്റ്റില്‍ പറയുന്നു.
 
ദൈവവിശ്വാസം വേണമെന്നില്ല, മനസ്സുണ്ടെങ്കില്‍ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാര്‍ത്ഥിക്കുക. എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ ഉള്ളിന്റെ ഉള്ളില്‍ ഒരു ആന്തല്‍ വരുന്നു, കൂടുതല്‍ വലിച്ചു നീട്ടുന്നില്ല- അഭിരാമി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nikhila Vimal: ആര്‍എസ്എസിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിഖില വിമല്‍; സത്യാവസ്ഥ ഇതാണ്