Webdunia - Bharat's app for daily news and videos

Install App

'ജീവിതത്തിന്‍റെ ഒരോ വഴിയിൽ കുടുങ്ങിയവർ': അഭിഷേകിന്റെ വാക്കുകൾ വിവാഹമോചനത്തിലേക്കുള്ള സൂചനയോ?

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (11:24 IST)
മുംബൈ: ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും. ഇരുവർക്കും ഒരു മകളാണുള്ളത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായതായി റിപ്പോർട്ട്. ഇവരുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാർത്തകളിൽ ഇടം നേടിയിട്ട് കുറച്ചുനാളായി. നവംബർ 1 ന് നടന്ന ഐശ്വര്യറായിയുടെ ജന്മദിനാഘോഷത്തില്‍ ബച്ചൻ കുടുംബംത്തില്‍ ആരും ഐശ്വര്യയെ ആശംസകള്‍ അറിയിക്കാത്തത് വലിയ തോതില്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ബലമേകി. 
 
ഈ അഭ്യൂഹങ്ങള്‍ക്കിടയില്‍ ആദ്യമായി കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ മാധ്യമങ്ങളോട് സംസാരിച്ചു. സൂജിത് സിർകാർ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയതായിരുന്നു അഭിഷേക്. ചിത്രത്തിൽ കുടവയര്‍ ഉള്ള ആഭിഷേകിനെയാണ് കാണാൻ സാധിക്കുന്നത്. ഇത് താന്‍ ശരിക്കും ഉണ്ടാക്കിയതാണെന്നും മേയ്ക്കപ്പ് അല്ലെന്നും താരം പറഞ്ഞു. 
 
'ഇനി ഒരിക്കലും ഒരു സിനിമയ്‌ക്കായി ഇത്തരത്തില്‍ വയറ് വയ്ക്കാരുത്. എന്‍റെ പ്രായത്തിൽ, കുറച്ച് സമയത്തിന് ശേഷം അത് വേണ്ടെന്ന് വയ്ക്കാന്‍ വലിയ പാടാണ്. എല്ലാവർക്കും അവിടെ കുറച്ച് ഇടമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടാതെ നിങ്ങളുടെ സ്വന്തം ജീവിതത്തിന് സമാന്തരമായി എന്തെങ്കിലും കാര്യം നാം കണ്ടെത്തും. നാമെല്ലാവരും ജീവിതത്തിന്‍റെ ഒരോ വഴിയിൽ കുടുങ്ങിയവരാണ്. നമ്മളില്‍ ചിലർക്ക് കോർപ്പറേറ്റ് ജോലികൾ ലഭിച്ചു,ചിലർ കലാകാരന്മാരാണ്, നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും നിങ്ങൾ അത് എങ്ങനെ ചെയ്യണമെന്നും ജീവിതം നിങ്ങളോട് നിർദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ജീവിതമാണ് ഈ സിനിമയിലും', അഭിഷേക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

അടുത്ത ലേഖനം
Show comments