Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്യാന്‍ എന്റെ അനുവാദം ആവശ്യമില്ല': ഐശ്വര്യയെ കുറിച്ചുള്ള അഭിഷേക് ബച്ചന്റെ വാക്കുകള്‍ വൈറലാകുന്നു

Abhishek Bachchan

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജൂലൈ 2024 (12:52 IST)
അവള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്യാന്‍ എന്റെ അനുവാദം ആവശ്യമില്ലെന്ന ഐശ്വര്യയെ കുറിച്ചുള്ള അഭിഷേക് ബച്ചന്റെ വാക്കുകള്‍ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം തന്റെ പോസ്റ്റിനുവന്ന ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൊന്നിയനിലെ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിഷേക് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഐശ്വര്യയില്‍ തനിക്ക് അഭിമാനം തോന്നുന്നു എന്നായിരുന്നു അഭിഷേക് പോസ്റ്റില്‍ എഴുതിയിരുന്നത്. 
 
നിങ്ങള്‍ അഭിമാനിക്കണം, ഇനി ഐശ്വര്യയെ കൂടുതല്‍ സിനിമകളില്‍ ഒപ്പുവയ്ക്കാന്‍ അനുവദിച്ച് നിങ്ങള്‍ ആരാധ്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം- എന്നായിരുന്നു പോസ്റ്റിനുതാഴെ വന്ന ഒരു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മറുപടിയും അഭിഷേക് നല്‍കി. സാര്‍, അവള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ എന്റെ അനുവാദം ആവശ്യമില്ല, പ്രത്യേകിച്ചും അവള്‍ ഇഷ്ടപ്പെടുന്ന കാര്യത്തില്‍- എന്നാണ് അഭിഷേകിന്റെ മറുപടി. 2007ലായിരുന്നു ഇരുവരുടെയും താര വിവാഹം. ഐശ്വര്യ കരിയറില്‍ ഉയര്‍ന്ന അവസ്ഥയിലായിരുന്നപ്പോഴാണ് വിവാഹം നടന്നത്. പിന്നീട് സിനിമകളുടെ എണ്ണം കുറച്ച് താരം കുടുംബജീവിതത്തില്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനൊരു ക്രിസ്ത്യാനി, എന്റെ സംസ്‌കാരം ഭാരതത്തിന്റെ സംസ്‌കാരം': ടിനി ടോം