Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒന്നിച്ചഭിനയിച്ച എട്ടു ചിത്രങ്ങളിലും എന്നേക്കാൾ പ്രതിഫലം ഭാര്യക്കായിരുന്നു, പിക്കുവിൽ ദീപികയ്ക്കും’ – വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

'ഒന്നിച്ചഭിനയിച്ച എട്ടു ചിത്രങ്ങളിലും എന്നേക്കാൾ പ്രതിഫലം ഭാര്യക്കായിരുന്നു, പിക്കുവിൽ ദീപികയ്ക്കും’ – വെളിപ്പെടുത്തി അഭിഷേക് ബച്ചൻ
, ബുധന്‍, 14 നവം‌ബര്‍ 2018 (17:34 IST)
ലിംഗ സമത്വത്തെ പറ്റിയുള്ള ചർച്ചകളാണ് സിനിമാ ലോകത്ത്. സ്ത്രീപ്രാധാന്യമുള്ള സിനിമകൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം വേതനം ലഭിക്കുന്നില്ലെന്നതാണ് പ്രധാന വിമർശനം. ഇപ്പോഴും സൂപ്പർസ്റ്റാറുകൾക്കാണ് വേതനം കൂടുതലെന്നാണ് പരക്കെയുള്ള വിമർശനം.
 
വിഷയത്തിൽ തന്റെ നിലപാടും അനുഭവവും വ്യക്തമാക്കി നടന്‍ അഭിഷേക് ബച്ചന്‍. ഭാര്യയും നടിയുമായ ഐശ്വര്യ റായുമായി തന്നെ താരതമ്യപ്പെടുത്തിയാണ് അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം‘ എന്ന് അഭിഷേക് തുറന്നു പറയുന്നു.
 
പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു. അമിതാഭ് ബച്ചൻ, ഇർഫാൻ ഖാൻ, ദീപിക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം വാങ്ങിയായിരുന്നു ദീപിക ചിത്രം ചെയ്തത്.
 
‘ഇതൊരു ബിസിനസ്സ് ആണ്. നിങ്ങള്‍ വിലപിടിച്ച ഒരു അഭിനേതാവ് ആണെങ്കില്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. പുതിയൊരു നടി വന്നു അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ?’.അഭിഷേക് ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെര്‍സലിന്റെ തീപാറും വിജയം; വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടില്‍ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം - പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍