Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

നിപ്പയോ ലോകകപ്പോ അല്ല, നീരാളി ഭയപ്പെട്ടത് ഇരട്ട ചങ്കൻ ഡെറികിനെ!

അബ്രഹാമിനൊപ്പം റിലീസ് ചെയ്തിരുന്നെങ്കിൽ വൻ ദുരന്തമായേനെ നീരാളി?...

ഡെറിക് എബ്രഹാം
, തിങ്കള്‍, 16 ജൂലൈ 2018 (14:29 IST)
നിപ്പ വൈറസ് പടർന്ന് പിടിച്ച സമയത്താണ് മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’ റിലീസ് ചെയ്തത്. ജൂൺ 16നാണ് മമ്മൂട്ടി ചിത്രം റിലീസായത്. ഒരുദിവസം മുന്നേ (ജൂൺ 15)നു മോഹൻലാലിന്റെ നീരാളി റിലീസ് ചെയ്യാൻ ആയിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം.
 
എന്നാൽ, നിപ്പ വൈറസ് ഭീതിയിൽ നിന്നും ജനങ്ങൾ പൂർണമായും കരകയറാത്ത സാഹചര്യവും മഴയും ലോകകപ്പ് ഫുട്ബോൾ സമയവും കണക്കിലെടുത്ത് സിനിമ ജൂലൈയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ, ഈ പ്രതിസന്ധികളെല്ലാം നിൽക്കുമ്പോൾ തന്നെയാണ് അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്തത്.  
 
webdunia
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത നീരാളി റിലീസ് നീട്ടിവെച്ചത് നിപ്പയേയോ ഫുട്ബോളിനേയോ ഭയന്നല്ല മറിച്ച് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളെ ഭയന്നാണെന്ന് ട്രോളർമാർ പറയുന്നു. ഇരട്ട ചങ്കൻ ഡെറികിനെയായിരുന്നു നീരാളി ഭയന്നതെന്ന് ട്രോളിൽ പറയുന്നു.
 
അതേസമയം, റിലീസ് മാറ്റിവെയ്ക്കേണ്ട എന്ന നിർമാതാവിന്റെ തീരുമാനം സത്യമായിരിക്കുകയാണ്. ഷാജി പാടൂരിനും നിർമാതാവിനും തങ്ങളുടെ പ്രൊജക്ടിൽ നൂറ് ശതമാനവും വിശ്വാസമുണ്ടായിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്ഥിരം സ്വീകാര്യത തന്നെയാണ് ഡെറിക്ക് അബ്രഹാമിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
കേരളക്കരയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ ചിത്രം. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ കലക്ഷനിലും അത് പ്രകടമാവുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉലകമേ ഈ നായകനെ ഞങ്ങൾ എന്ത് പേരിട്ട് വിളിക്കും'; പേരൻപിനെ മുഴുവനായി ഏറ്റെടുത്ത് ആരാധകർ