Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അബ്രഹാമിന്റെ സന്തതികൾ'; വിജയം ആഘോഷിച്ച് മമ്മൂട്ടി

'അബ്രഹാമിന്റെ സന്തതികളു'ടെ വിജയം ആഘോഷിച്ച് മമ്മൂട്ടി

Abrahaminte Santhathikal
, ചൊവ്വ, 19 ജൂണ്‍ 2018 (11:59 IST)
സൂപ്പർഹിറ്റായി തിയേറ്ററുകൾ കീഴടക്കുന്ന 'അബ്രഹാമിന്റെ സന്തതികളു'ടെ വിജയം ആഘോഷകരമാക്കി മമ്മൂട്ടി. സിനിമയുടെ പേര് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മമ്മൂട്ടിയും അണിയറപ്രവർത്തകരും വിജയം ആഘോഷിച്ചത്.
 
സംവിധായകൻ ഷാജി പാടൂർ, നിർമ്മാതാവ് ജോബി ജോർജ്ജ്, സിദ്ദിഖ്, ആൻസൺ പോൾ, കനിഹ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം വിജയം പങ്കുവയ്‌ക്കാനുണ്ടായിരുന്നു.
 
മികച്ച റിപ്പോർട്ടുമായാണ് ചിത്രം തിയേറ്ററുകൾ കീഴടക്കുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ ചിത്രം ഏറ്റുവാങ്ങിയത്. ചിത്രത്തിനെതിരെ മോശം റിവ്യു എഴുതിയതും നെഗറ്റീവ്‌ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചതും ആരാധകർക്ക് ഒരു പ്രശ്‌നമേ ആയില്ലെന്ന് ഈ വിജയത്തിലൂടെ വ്യക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഡേൺ ലുക്കിൽ തിളങ്ങി നവ്യ; ചിത്രങ്ങൾ കാണാം