Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർമാതാക്കൾക്ക് പിഴച്ചില്ല, 'കോടികള്‍ വാരിക്കൂട്ടുന്ന സിനിമ'യെന്ന വാക്ക് സത്യമായിരിക്കുകയാണ്!

നിർമാതാക്കൾക്ക് പിഴച്ചില്ല, 'കോടികള്‍ വാരിക്കൂട്ടുന്ന സിനിമ'യെന്ന വാക്ക് സത്യമായിരിക്കുകയാണ്!

നിർമാതാക്കൾക്ക് പിഴച്ചില്ല, 'കോടികള്‍ വാരിക്കൂട്ടുന്ന സിനിമ'യെന്ന വാക്ക് സത്യമായിരിക്കുകയാണ്!
, വ്യാഴം, 26 ജൂലൈ 2018 (10:29 IST)
2018 ശരിക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റേയും മമ്മൂട്ടിയെന്ന മഹാനടന്റേയും വർഷമാണ്. ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്.
 
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി അബ്രഹാമിന്റെ സന്തതികൾക്കുണ്ട്. നൂറ് കോടി ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു റിലീസിന് മുമ്പ് തന്നെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ തന്നെ ആ വാക്ക് സത്യമായിരിക്കുകയാണ്. 
 
എല്ലായിടത്തും ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടത്തിയ ചിത്രം പല മേഖലകളിലും നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയിരുന്നത്. ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനം തന്നെയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്. കേരളത്തില്‍ അഞ്ചാം ആഴ്ചയിലേക്ക് കടന്ന സിനിമ ഒരു മാസം കൊണ്ട് യുഎഇ/ജിസിസി യില്‍ നിന്നും 10 കോടി മറികടന്നിരിക്കുകയാണ്. ഈ മേഖലകളില്‍ നിന്നും അധികം സിനിമകള്‍ക്കൊന്നും ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷമെത്തിയ ദി ഗ്രേറ്റ് ഫാദറാണ് 11.05 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം.
 
അമേരിക്കയില്‍ നിന്നും ഒരു മമ്മൂട്ടിച്ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷൻ എന്ന പേരും അബ്രഹാമിന്റെ സന്തതികള്‍ക്ക് സ്വന്തമാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സന്‍ പോൾ, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ‍, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹനാന്റെ കഥ വിശ്വസിച്ചു, പ്രണവിന്റെ സിനിമയ്ക്ക് ഇങ്ങനെയൊരു നാടകം കളിക്കേണ്ട ആവശ്യമെന്ത്?- അരുൺ ഗോപി