ആദ്യം സണ്ണി, പിന്നാലെ ഡെറിക് എബ്രഹാം! - കളം‌നിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!

അബ്രഹാമിന്റെ സന്തതികളുടെ റിലീസ് നീട്ടി!

തിങ്കള്‍, 28 മെയ് 2018 (15:43 IST)
ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. അതേ ഹനീഫ് അദേനിയുമായി മമ്മൂട്ടി വീണ്ടും വരുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഹനീഫിന്റെ തിരക്കഥയിൽ ഷാജി പാടൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 
ജൂൺ 15 റംസാൻ ദിനത്തിൽ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാനായിരുന്നു ആദ്യം അണിയറ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ, പെരുന്നാള്‍ ഒരു ദിവസം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്. 
 
അതേസമയം, മോഹൻലാൽ നായകനാകുന്ന നീരാളി ജൂൺ 15നു തന്നെ തിയേറ്ററുകളിൽ എത്തും. ഡെറിക് എബ്രഹാം ഒരു ദിവസം കഴിഞ്ഞേ വരത്തുള്ളു. മോഹൻലാൽ - മമ്മൂട്ടി താരയുദ്ധം പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയെന്ന വാർത്ത വന്നത്. ഇത് ആരാധകരെ തെല്ല് നിരാശയിലാഴ്ത്തിയിരിക്കുന്നു.
 
ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്ന അബ്രഹാമിന്റെ സന്തതികൾക്കായി അഡാറ് വെയിറ്റിംഗിലാണ് ആരാധകർ.
 
150ലേറേ തിയറ്ററുകളില്‍ വന്‍ റിലീസിനാണ് ചിത്രം തയാറെടുക്കുന്നത്. കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജാഡയാണെന്ന് പറയുന്നവർ ഇതൊന്ന് കാണണം; കുട്ടികളെയും അദ്ധ്യപകരെയും ഞെട്ടിച്ച് മമ്മൂട്ടി