തീയറ്ററുകളിൽ പിടിമുറുക്കാൻ ‘നീരാളി‘ ജൂൺ 14ന് എത്തില്ല

ഞായര്‍, 27 മെയ് 2018 (11:44 IST)
ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നിരളിയുടെ റിലീസിംഗ്  മാറ്റിവച്ചു. നേരത്തെ ജൂൺ 14ന് സിനിമ തീയറ്ററുകളി എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമ തൊട്ടടുത്ത ദിവസം ജൂൺ 15നേ തീയറ്ററുകളിൽ എത്തു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
 
സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു ത്രില്ലർ ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നാസിയ മൊയ്ദുവാണ്. 
 
മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് നാദിയ അവതരിപ്പിക്കുന്നത്. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം ഇരുവരും വിണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് നീരാളിക്ക്. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നീവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ദസ്‌തോല, എസ്ആര്‍കെ എന്നീ ബോലിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത  അജോയ് വർമ്മയുടെ ആദ്യ മലയാള സിനിമയാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നതും. സാജു തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയുടെ മറവത്തൂര്‍ കനവ് മോഹന്‍ലാലിന്‍റെ കന്‍‌മദത്തെ പിന്നിലാക്കിയ കഥ!