ദുല്‍ഖറിനൊപ്പം ഇനിയെങ്കിലും അഭിനയിക്കുമോ ?; വെളിപ്പെടുത്തലുമായി മമ്മൂട്ടി രംഗത്ത്
ദുല്‍ഖറിനൊപ്പം ഇനിയെങ്കിലും അഭിനയിക്കുമോ ?; വെളിപ്പെടുത്തലുമായി മമ്മൂട്ടി രംഗത്ത്
മലയാള സിനിമയും, ആരാധകരും ഒരുപാടു നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഒരു സിനിമയിലെങ്കിലും എത്തുമോ എന്നത്. ‘ഇക്കയും, കുഞ്ഞിക്കയും’ ഒരുമിച്ചെത്തുന്ന ഒരു സിനിമയാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമെന്നു പോലും മമ്മൂട്ടി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ആരാധകരുടെ ആശങ്കയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ദുല്‍ഖറിനൊപ്പം ഭാവിയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഗാസ്റ്റാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. “ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാനുള്ള സാധ്യതായുണ്ട്. എന്നാല്‍, അത് എന്നാണെന്ന് കൃത്യമായി പറയാന്‍ ആകില്ല” - എന്നാണ് മമ്മൂടി യുഎഇയില്‍ പറഞ്ഞത്.
ശ്യാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത സ്ട്രീറ്റ്ലൈറ്റ്സിന്റെ ജിസിസി റിലീസിനോടനുബന്ധിച്ചായിരുന്നു യുഎയില്‍ പത്രസമ്മേളനം നടന്നത്. ഇതിനിടെയാണ് ദുഖറിനൊപ്പം അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ആദ്യമായി വ്യക്തമാക്കിയത്.
സംവിധാന രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം ഒത്തിരി നാള് മനസില്‍ കൊണ്ടുനടന്നുവെങ്കിലും ആ മോഹം പണ്ടേ ഉപേക്ഷിച്ചു. അതിനാല്‍ ഇനിയൊരിക്കലും സംവിധാന രംഗത്തേക്ക് കടക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.