Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ക്കൊരു കുഞ്ഞ് വരാന്‍ പോവുകയാണ്'; ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്നയാളാണ് താനെന്ന് ബാല

നിഹാരിക കെ.എസ്
വെള്ളി, 21 ഫെബ്രുവരി 2025 (11:24 IST)
വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും മുൻഭാര്യ അമൃതയുടെ പരാതിയെ നടൻ ബാലയ്‌ക്കെതിരെ പൊലീസ് കേസ് എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബാല. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിക്കും പൊലീസിനും താന്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി. തന്നെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കരുതെന്നും ബാല ആവശ്യപ്പെട്ടു.
 
'എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പൊലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.
 
ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്റെ അവസ്ഥ എന്താണെന്ന് വച്ചാല്‍ സംസാരിച്ചാല്‍ എന്റെ മേലില്‍ അടുത്ത കേസ് വരും സംസാരിച്ചില്ലെങ്കില്‍ യുട്യൂബ് കാരും ചാനലുകളും ഉള്‍പ്പടെ എനിക്കെതിരെ ഓരോ ആരോപണങ്ങള്‍ പറയും. ഞാന്‍ വ്യാജ രേഖ ഉണ്ടാക്കി എന്നൊക്കെ ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഞാന്‍ മിണ്ടണോ മിണ്ടാതെ ഇരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം? 
 
ഞാന്‍ എന്റെ ഭാര്യയോടൊപ്പം ജോളി ആയി ഇരിക്കുകയാണ്. ഞങ്ങള്‍ക്കൊരു കുട്ടി വരാന്‍ പോകുന്നു, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുന്നതായിരിക്കും നല്ലത്. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവരവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് ബാല കേള്‍ക്കാന്‍ ഉള്ള വാക്കല്ല. അത് വളരെ തെറ്റായിപ്പോയി. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്ന ആളാണ് ഞാന്‍. ആ നന്മയ്ക്ക് എല്ലാം വിഷം വയ്ക്കുന്നത് പോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ഞാന്‍', ബാല പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments