Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിയുമായി വഴിവിട്ടബന്ധം, രാത്രി മുറിയിലേക്ക് വരാൻ വാട്സാപ്പ് സന്ദേശം, കുട്ടി കരഞ്ഞതോടെ ശ്രീതു മടങ്ങിപോയത് വൈരാഗ്യമായി

Balaramapuram Murder
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് 2 വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അമ്മാവനായ ഹരികുമാര്‍ മാത്രമെന്ന് പോലീസ്. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി.
 
29ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്ക് വരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെ തുടര്‍ന്ന് ശ്രീതു തിരികെപോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയ അമ്മാവനായ ഹരികുമാര്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയില്‍ പോയ സമയത്തായിരുന്നു പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂട് മുന്നറിയിപ്പ്; ഇന്നും നാളെയും മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും