മൂന്നാം വിവാഹത്തിന് ശേഷം നടൻ ബാല വീട് മാറിയിരുന്നു. ഭാര്യയ്ക്കൊപ്പം യൂട്യൂബ് ചാനലൊക്കെ തുടങ്ങി സന്തോഷകരമായ കുടുംബ ജീവിതമാണ് മുന്നോട്ട് പോകുന്നതെന്നാണ് ബാല പറയുന്നത്. ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങളുടേയും ക്രഡിറ്റ് ബാല കോകിലയ്ക്ക് നൽകുന്നു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ബാല തുറന്ന് പറഞ്ഞിരിക്കുകയാണ്.
'കഴിഞ്ഞ വർഷം ഓപറേഷൻ എല്ലാം കഴിഞ്ഞ ശേഷം എനിക്ക് ഒരു മരുന്ന് മാറി തന്നിരുന്നു. അത് കൊടുത്തത് ആരെന്ന് പറയുന്നില്ല. മാറിക്കഴിച്ചു എന്ന് മാത്രം പറയാം. കുറച്ച് നാൾ അക്കാര്യം അറിയാതെ മരുന്ന് കഴിച്ചു. 10 ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അപ്പോൾ എന്ന നോക്കിയിരുന്നത് കോകില ആയിരുന്നു. ആ പത്ത് ദിവസവും എന്റെ രണ്ട് കയ്യിലും ട്യൂബുകൾ ഉണ്ടായിരുന്നു. ബേസിക് ആയിട്ടുളള കാര്യങ്ങൾ, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും അടക്കമുളള കാര്യങ്ങൾ ആ സമയത്ത് ചെയ്ത് തരാൻ ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ', ബാല പറഞ്ഞു.
'ജീവിതത്തിൽ 8 തവണ മരണം കണ്ടിട്ടുണ്ട്. 17 വയസ്സിൽ അടക്കം. ഓരോ തവണയും പുനർജന്മം ആണ്. അതുകൊണ്ട് ജീവിതത്തിൽ ഭയമില്ല. അസുഖമായി ആശുപത്രിയിൽ കിടക്കുമ്പോഴും ആലോചിച്ചത് നല്ലൊരു ജീവിതം ജീവിച്ചു, ഇനി സമാധാനമായി മരിക്കാം എന്നായിരുന്നു', ബാല പറഞ്ഞു.
ഇതോടെ സോഷ്യൽ മീഡിയയിൽ പലരും ചില സംശയങ്ങൾ ചോദിച്ച് തുടങ്ങി. ആരാണ് ബാലയ്ക്ക് മാറുന്ന മാറി കൊടുത്തത് എന്നതാണ് പ്രധാന ചോദ്യം. ബാല ഇതിനുത്തരം നൽകാത്തിടത്തോളം കാലം ആരെന്ന് വ്യക്തമാവുകയുമില്ല.