Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലെത്തിയ പുതിയ അതിഥി, ഇനി യാത്രകള്‍ ഇവനോടൊപ്പം, ബാലയുടെ പുതിയ വിശേഷങ്ങള്‍

Actor Bala  Actor Bala actor Bala new car actor Bala news Bala films Bala movies movie news film news

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (11:04 IST)
ആരാധകരോടൊപ്പം എന്നും അടുത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് ബാല. ജീവിതത്തിലെ ഉയര്‍ച്ച കാഴ്ചകളില്‍ ഒപ്പം നിന്നവരാണ് അവരെന്ന് നടന്‍ വിശ്വസിക്കുന്നു. അസുഖകാലം കഴിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിലേക്ക് പതിയെ നടന്നു കയറുകയാണ് നടന്‍. ഇനിയുള്ള ജീവിത യാത്രകളില്‍ നടന് കൂട്ടായി ഒരാള്‍ കൂടി ഉണ്ടാകും.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലെക്‌സസിന്റെ എന്‍എക്‌സ് 300 എന്നാ കാര്‍ സ്വന്തമാക്കിയ സന്തോഷം നടന്‍ പങ്കുവെച്ചു.
 
വെള്ളിയാഴ്ചയാണ് കാര്‍ ബാല സ്വന്തമാക്കിയത്. 3333 എന്ന വണ്ടിയുടെ നമ്പര്‍ ആണ് തനിക്ക് ഏറെ ഇഷ്ടമായി എന്ന് നടന്‍ പറയുന്നു.പൊല്യൂഷന്‍ ഫ്രീയായ ഈ വാഹനം ഈസി ഗോ ഈസി കം ആണെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പല സംവിധായകരും നടന്മാരും ലെക്‌സസ് കാര്‍ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി ബജറ്റില്‍ മോഹന്‍ലാലിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം,4500 ഓളം സ്‌ക്രീനുകളില്‍ 2024ല്‍ റിലീസ്