Select Your Language

Notifications

webdunia
webdunia
webdunia
webdunia

200 കോടി ബജറ്റില്‍ മോഹന്‍ലാലിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം,4500 ഓളം സ്‌ക്രീനുകളില്‍ 2024ല്‍ റിലീസ്

Vrishabha  വൃഷഭ  Mohanlal Mohanlal movie news Mohanlal upcoming movies   Mohanlal Telugu Actor P.Ravi Shankar

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (10:31 IST)
200 കോടി ബജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'വൃഷഭ'.പുലിമുരുകനു ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടും ഒന്നിക്കുന്ന വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും ചേര്‍ന്ന് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ നന്ദകിഷോര്‍ പറഞ്ഞു.
 
അതേസമയം രണ്ടാം ഷെഡ്യൂള്‍ തുടങ്ങിക്കഴിഞ്ഞു. മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബര്‍ മാസത്തോടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും. ദസറ ദിവസങ്ങളില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചേക്കും. 2024 ലാണ് റിലീസ്. 4500 ഓളം സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിന് മലയാളം, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും.ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും സിനിമ സമ്മാനിക്കുക.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ആഴ്ചയോടെ തിയേറ്റർ വിടും,മിഷൻ റാണിഗഞ്ച് പരാജയത്തിലേക്ക്,അക്ഷയ് കുമാർ ചിത്രം ഒരാഴ്ച കൊണ്ട് നേടിയത്