Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന തൊഴില്‍ മേള സെപ്റ്റംബര്‍ ഏഴിന്; ഈ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം

എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന തൊഴില്‍ മേള സെപ്റ്റംബര്‍ ഏഴിന്; ഈ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 ഓഗസ്റ്റ് 2024 (18:15 IST)
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്‌മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമന്‍സ് കോളേജില്‍ സെപ്റ്റംബര്‍ 7 ന് നിയുക്തി 2024 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്‍ദായകരെയും ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴില്‍ മേളയില്‍ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, പാരാമെഡിക്കല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ല്‍ പരം പ്രമുഖ തൊഴില്‍ദായകര്‍ പങ്കെടുക്കും. 
 
10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം യോഗ്യത ഉള്ളവര്‍ക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴില്‍ദായകര്‍ക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാര്‍ഥികള്‍ക്ക് 16 മുതലും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921916220, 8304057735, 7012212473.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ മരണം: സഹതടവുകാരന്‍ അറസ്റ്റില്‍