തലയില്‍ അമ്പതിലധികം സ്റ്റിച്ചുകള്‍, ബ്രെയ്ന്‍ ട്യൂമറിനോട് പൊരുതി മരണത്തെ മുഖാമുഖം കണ്ട നടൻ; ആന്‍സന്‍ പോളിന്റെ ജീവിതകഥ

നിഹാരിക കെ എസ്
ശനി, 7 ഡിസം‌ബര്‍ 2024 (08:55 IST)
നടന്‍ ആന്‍സന്‍ പോളിന്റെ ജീവിതത്തെ കുറിച്ച് ആര്‍ജെ ഷെറിന്‍ തോമസ് പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. ബ്രെയിന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ എന്നാണ് ഷെറിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അധികമാർക്കും അറിയാത്ത ഒരു കാര്യമായിരുന്നു ഇത്. സു സു സുധി വാത്മീകം, ഊഴം, ആട് 2, സോളോ, ബാഡ് ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ആന്‍സന്‍ പോള്‍. 
 
”എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അമ്പതിലധികം സ്റ്റിച്ച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്? മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സന്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്സിനെയും പോലെ താല്‍പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം. എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും. 
 
തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ടുകാര്‍ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു. ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറിയിരിക്കുന്നു ആന്‍സന്‍', എന്നാണ് ഷെറിന്‍ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments