പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമെന്ന നിലയില്‍ മുട്ടയ്ക്ക് ഡയറ്റില്‍ വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണമെന്ന് നിലയില്‍ മുട്ട കഴിക്കാന്‍ ആളുകള്‍ ഇഷ്ടവുമാണ്. ചിലർ മുട്ട പുഴുങ്ങി കഴിക്കും, മറ്റ് ചിലർ ഓംലൈറ്റ് ആക്കിയോ കറിയിൽ ഉപയോഗിച്ചോ ഒക്കെ ആയിരിക്കും കഴിക്കുക. മുട്ടയുടെ മഞ്ഞയ്ക്കും വെള്ളയ്ക്കും വേറെ വേറെ ഗുണങ്ങളാണുള്ളത്.
ഒരു മുട്ടയുടെ വെള്ളയില്‍ 3.6 ഗ്രാം പ്രോട്ടീനുണ്ട് കൂടാതെ കലോറിയും കുറവാണ്. കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കൂടിയാണ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
മുട്ടയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഗുണം ചെയ്യും.
ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും മുട്ട കാരണമാകും.
മുട്ടയുടെ വെള്ളയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം ശക്തിപ്പെടുത്താന്‍ ഗുണം ചെയ്യും.
ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണ്.
മുട്ടയുടെ മഞ്ഞ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.
ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.