Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (11:26 IST)
പഴഞ്ചൻ ചിന്താഗതികൾ വച്ചുപുലർത്തുന്നവർ ഇപ്പോഴുമുണ്ട്. തലമുറകളായി കേട്ടുവരുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ചിലതൊക്കെ വിശ്വാസയോഗ്യമാണ്. എന്നാൽ, മറ്റ് ചിലത് അങ്ങനെയല്ല. വെറും വിഡ്ഢിത്തം എന്നു തന്നെ പറയാം. ഇതില്‍ ഒന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നടു തോര്‍ത്തണം എന്നത്. കുളി കഴിഞ്ഞാൽ ആദ്യം പുറം തോർത്തണം, ഇല്ലെങ്കിൽ പുറംവേദന വരുമത്രെ. 
 
നടുഭാഗം ആദ്യം തുടച്ചില്ലെങ്കില്‍ നടുവേദന വരുമെന്നതില്‍ വാസ്തവമില്ല. ഈ വെളളം തുടച്ചില്ലെങ്കില്‍ കൂടി കുറച്ച് കഴിയുമ്പോൾ തനിയെ ആവി ആയി മാറും. നടുവേദനയ്ക്കുള്ള കാരണങ്ങള്‍ മറ്റു പലതുമാണ്. ഇത് നാം ഇരിയ്ക്കുന്നതും നില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള പല പോസുകളും പെടുന്നു. പലപ്പോഴും ശരിയായി ഇരിക്കാത്തത് നടുവിലെ അസ്വസ്ഥത, വഴക്കം കുറയുക, നട്ടെല്ല് ഡിസ്കിന്റെ പ്രശ്നങ്ങൾ, ചലനാത്മകത എന്നിവയ്ക്കും കാരണമാകുന്നു. 
 
മോശം നിലവാരമുള്ള മെത്തയിൽ ഉറങ്ങുന്നത് നടുവേദനയ്ക്കൊരു പ്രധാന കാരണമായേക്കാം. ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങളാണ് പലപ്പോഴും പലര്‍ക്കും നടുവേദന വരാന്‍ കാരണമായി മാറുന്നത്. നടുവേദനയുടെ കാരണം അറിഞ്ഞ് ചികിത്സിയ്ക്കുകയെന്നത് പ്രധാനമാണ്. ഇത് നിസാരമായി എടുക്കേണ്ട ഒന്നുമല്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !