ജയന്റെ സഹോദരന്റെ മകളാണെന്ന് യുവതി, കള്ളമെന്ന് 'ഒറിജിനൽ' മകൾ!
റിമി ടോമി പോലും അന്തംവിട്ടു!
അന്തരിച്ച പ്രമുഖ നടൻ ജയന്റെ സഹോദരന്റെ മകളാണെന്ന അവകാശവാദവുമായി യുവതി ടി വി ഷോയിൽ. പ്രമുഖ ചാനലിൽ അവതാരകയായ റിമി ടോമിയുടെ മുന്നിൽ വെച്ചാണ് യുവതി താൻ മരിച്ചുപോയ ജയന്റെ സഹോദരന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്.
എന്നാൽ, ഇത് തെറ്റാണെന്നും ഇങ്ങനെയൊരാളെ അറിയില്ലെന്നും ജയന്റെ അനുജൻ സോമൻ നായരുടെ മകൾ പറയുന്നു. ജയഭാരതി കസിൻ ആണെന്നും ജയനെ വല്ല്യച്ഛൻ എന്നാണ് വിളിച്ചിരുന്നതെന്നും യുവതി പരിപാടിയിൽ പറഞ്ഞു.
അവതാരകയായ റിമി ടോമി പോലും അന്തംവിട്ടു യുവതിയുടെ വെളിപ്പെടുത്തൽ കേട്ട്. 'എന്റെ അച്ഛന്റെ അമ്മയും ജയൻ വെല്ല്യച്ഛന്റെ അമ്മയും അനുജത്തിയും ചേച്ചിയുമാണ്' എന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്.