Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീശ പിരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ മാസായി ജയസൂര്യ, വീഡിയോ വൈറല്‍

Jayasuriya actor jayasurya actor jayasurya mass video jayasurya viral video jayasurya news jayasurya update jayasurya

കെ ആര്‍ അനൂപ്

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (17:36 IST)
മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ജന്മദിനം ആഘോഷിച്ചത് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിനിടയിലൂടെ മാസായി നടന്നു നീങ്ങുന്ന നടന്റെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. പ്രണവ് സി സുഭാഷ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോയ്ക്ക് പിന്നില്‍. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജയസൂര്യ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
 
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ വരുന്നു. മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ തരംഗമായി മാറിക്കഴിഞ്ഞു.
കത്തനാര്‍ എന്ന ജയസൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്. 200 ദിവസത്തെ ചിത്രീകരണം ഉണ്ട്. എന്നാല്‍ ഒരു ജയസൂര്യ ചിത്രം പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആരാധകരും കാത്തിരിക്കുകയാണ് ഒരു ജയസൂര്യ ചിത്രത്തിനായി.
 
സിനിമയുടെ 40% ചിത്രീകരണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി 130 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. 200 ദിവസത്തെ ഷൂട്ട് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗ്ലിംപ്‌സില്‍ അനുഷ്‌കയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഉത്തരമുണ്ട്.
 
അനുഷ്‌കയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതേയുള്ളൂ.അടുത്ത ഷെഡ്യൂളില്‍ നടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കും. സിനിമയില്‍ സര്‍പ്രൈസ് കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ റോജിന്‍ 
 തോമസ് പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഫടികത്തില്‍ ശോഭന, മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ ഗൗതമി; നായിക മാറിവന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇതൊക്കെ