Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പയില്‍ വാങ്ങിയ പ്രതിഫലം പോരാ, ഇരിട്ടിയില്‍ കൂടുതല്‍ ചോദിച്ച് ഫഹദ് ഫാസില്‍ ?

പുഷ്പയില്‍ വാങ്ങിയ പ്രതിഫലം പോരാ, ഇരിട്ടിയില്‍ കൂടുതല്‍ ചോദിച്ച് ഫഹദ് ഫാസില്‍ ?

കെ ആര്‍ അനൂപ്

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (14:55 IST)
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. പുഷ്പ പുറത്തിറങ്ങിയതോടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ച താരത്തിന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തില്‍ തന്നെ അഭിനയിക്കുന്നതിനു വേണ്ടി 70 മുതല്‍ 100 കോടി രൂപയ്ക്ക് ഇടയിലാണ് നടന്‍ വാങ്ങിയത് എന്നാണ് വിവരം.
 
പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആകാനായി ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ ? രണ്ടാം ഭാഗത്തില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഫഹദിനുണ്ട്. മുഴുനീള വില്ലന്‍ കഥാപാത്രമായി താരം ഉണ്ടാകും.
 
രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷം ചെയ്യാനായി ഫഹദ് വാങ്ങുന്നത് എട്ടു കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പ ആദ്യ ഭാഗത്തില്‍ അഭിനയിക്കുന്നതിന് നടന്‍ വാങ്ങിയ പ്രതിഫലത്തിന്റെ ഇരട്ടിയില്‍ കൂടുതല്‍ നടന്‍ ചോദിച്ചെന്നാണ് കേള്‍ക്കുന്നത്.
 
മൂന്നര കോടി രൂപയാണ് പുഷ്പയില്‍ അഭിനയിക്കാന്‍ ഫഹദ് വാങ്ങിയത്. പുഷ്പ രണ്ട് 2024 മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തും. ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലന്‍ വേഷം ചെയ്യുന്ന താരമായി ഫഹദ് വളര്‍ന്നു.
  
 
 
 
  
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജവാന്‍'സംവിധായകന്‍ അറ്റ്ലിയുടെ പ്രതിഫലം,ഷാരൂഖിന് വേണ്ടി കോടികള്‍ വേണ്ടെന്നുവച്ച് യുവസംവിധായകന്‍ ?