'കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു'; വ്യാജ വാർ‍ത്ത പ്രചരിപ്പിച്ചയാൾക്കെതിരെ ഫാൻസ്

അനു മുരളി

ബുധന്‍, 1 ഏപ്രില്‍ 2020 (11:52 IST)
നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്.  ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെ‍യർ അസോസിയേഷൻ. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാ‍റാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
 
സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
 
കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നേരത്തെ കേരള പൊലീസ് അറിയിച്ചിരുന്നു. അതിനാൽ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി മുഖ്യമന്ത്രിയും അധികാരികളും സ്വീകരിക്കുമെന്ന് കരുതുന്നുവെന്നാണ് വിമൽകുമാര്‍ കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'വലിയ നന്മയാണ് അവർ ചെയ്തത്' - പാവപ്പെട്ടവരെ സഹായിക്കാൻ തനിക്കൊപ്പം നിന്ന കേരള പൊലീസിനെ അഭിനന്ദിച്ച് ബാല