Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ് ഉണ്ടായത് ഈ മാർക്കറ്റിൽ, ആ കുപ്രസിദ്ധ മാർക്കറ്റ് വീണ്ടും തുറന്നു; ഞെട്ടലോടെ ലോകം

കൊറോണ വൈറസ് ഉണ്ടായത് ഈ മാർക്കറ്റിൽ, ആ കുപ്രസിദ്ധ മാർക്കറ്റ് വീണ്ടും തുറന്നു; ഞെട്ടലോടെ ലോകം

അനു മുരളി

, ബുധന്‍, 1 ഏപ്രില്‍ 2020 (10:44 IST)
ചൈനയിലെ വുഹാനിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് കൊറോണ വൈറസ് പടർന്നു പിടിച്ചത്. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റിന്റെ റിപ്പോർട്ട് പ്രകാരം ആദ്യം രോഗം സ്ഥിരീകരിച്ചത് ഈ വൈറ്റ് മാർക്കറ്റിൽ ചെമ്മീന്‍ കച്ചവടം നടത്തുന്ന വൈഗുയ്ഷിയാനിലാണ്. 2019 ഡിസംബറിലാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. 
 
അതേസമയം, ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ആളുകളുടെ ജീവൻ അപഹരിക്കാൻ കാരണമായ കൊവിഡ് 19ന്റെ പ്രഭവകേന്ദ്രമായ ഈ മത്സ്യമാർക്കറ്റ് ഇപ്പോൾ തുറന്നിരിക്കുകയാണ്. കൊവിഡ്19നെ തുടർന്ന് മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും തുറന്നിരിക്കുന്നത്. മേരിക്കയിലെ വാർത്താ ചാനലായ ഫോക്സ് ന്യൂസ് ആണ് ഇക്കാര്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ചൈനക്കാരുടെ സ്ഥിരം ഭക്ഷണമായ ഈനാംപേച്ചിയും വവ്വാലും പട്ടിയിറച്ചിയും മാത്രമല്ല എല്ലാ ഇഴജന്തുക്കളുടേയും മാംസങ്ങൾ ഇവിടെ വീണ്ടും സുലഭമായി ലഭ്യമായി തുടങ്ങിയിരിക്കുന്നു. കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രഞ്ജന്മാർ പറയുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാർക്കറ്റ് പ്രവർത്തിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ അപ്രതീക്ഷിത മരണം; അവസാനമായി ഒരു നോക്ക് കാണാനാകാതെ മാതാപിതാക്കൾ