Webdunia - Bharat's app for daily news and videos

Install App

മാധവനെ പേടിപ്പെടുത്തുന്ന സമയം!

ഒരുകാലത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ഇന്നും മുന്‍നിര നായകനായി നിറഞ്ഞു നില്‍ക്കുകയാണ്.

നിഹാരിക കെ.എസ്
ബുധന്‍, 22 ജനുവരി 2025 (10:10 IST)
അലൈപായുതെ എന്ന ഒരൊറ്റ സിനിമ മതി മാധവൻ എന്ന നടനെ സൗത്ത് ഇന്ത്യ എക്കാലവും ഓർത്തിരിക്കാൻ. മിന്നലെയും മാധവന്റെ മൈലേജ് കൂട്ടി. മിന്നലെയുടെ ഹിന്ദി റീമേക്കായ രെഹ്നാ ഹേ തേര ദില്‍ മേയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും മാധവന്‍ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ഇന്നും മുന്‍നിര നായകനായി നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
 
തന്റെ അഭിനയ ജീവിതത്തില്‍ സ്ഥിരമായ താന്‍ പേടിയോടെ നോക്കി കാണുന്ന രണ്ട് സമയങ്ങളാണുള്ളതെന്നാണ് മാധവന്‍ പറയുന്നത്. ആദ്യത്തേത് സെറ്റിലെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേതായി മാധവന്‍ ചൂണ്ടിക്കാണിക്കുന്നത് സിനിമയുടെ റിലീസ് ദിവസമാണ്. 
 
'എന്റെ കരിയറിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന രണ്ട് നിമിഷങ്ങളില്‍ ഒന്നാമത്തേത് ഷൂട്ടിന്റെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേത് റിലീസിന്റെ ആദ്യ ദിവസമാണ്. അന്ന് എല്ലാവരും നമ്മളെയാകും നോക്കുക. നീ കഴിഞ്ഞു, നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും” എന്നാണ് മാധവന്‍ പറയുന്നത്. 
 
അതേസമയം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രഷറില്‍ നിന്നും സ്വാതന്ത്ര്യവും സമാധാനവും നല്‍കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മാധവന്‍ പറയുന്നുണ്ട്. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മാധവന്‍ പറയുന്നു. 25 വര്‍ഷമായി നായകനായി തന്നെ അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നാണ് മാധവന്‍ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan vs K.Sudhakaran: സതീശന്റെ കളി 'മുഖ്യമന്ത്രി കസേര' ലക്ഷ്യമിട്ട്; വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍, ചെന്നിത്തലയുടെ പിന്തുണ

Donald Trump: ബൈഡനു പുല്ലുവില ! മുന്‍ പ്രസിഡന്റിന്റെ തീരുമാനം നടപടി പിന്‍വലിച്ച് ട്രംപ്; ക്യൂബ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments