Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺ കൊക്കനും നിത്യ മേനോനും വിവാഹിതരായോ? ചിത്രങ്ങൾ വൈറൽ

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.

Are John Kokan and Nithya Menon married? Pictures go viral

നിഹാരിക കെ.എസ്

, ബുധന്‍, 22 ജനുവരി 2025 (09:45 IST)
നടി നിത്യ മേനോന്റെയും നടൻ ജോൺ കൊക്കന്റെയും വിവാഹ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം കണ്ട് ആദ്യം ആരാധകർ അമ്പരന്നെങ്കിലും ഇത് പുതിയ ചിത്രത്തിലെ വേഷമാണെന്ന് വ്യക്തമാവുകയായിരുന്നു. മോഡലിങ് ലോകത്ത് നിന്ന് അഭിനയത്തിലേക്ക് വന്ന നടനാണ് ജോൺ കൊക്കൻ. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും നെഗറ്റീവ് ഷേഡിലുള്ള വില്ലൻ വേഷങ്ങൾ തന്നെയാണ് കൊക്കനെ തേടിയെത്തുന്നത്.
 
നിത്യ മേനോനും രവി മോഹനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിൽ നിത്യയുടെ പെയർ ആയിട്ടാണ് ജോൺ അഭിനയിക്കുന്നത്. 'ചില പ്രണയങ്ങൾ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും' എന്ന് ചിത്രങ്ങൾക്കൊപ്പം നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫോട്ടോയ്ക്ക് താഴെ പ്രശംസകളുമായി ഭാര്യ പൂജ രാമചന്ദ്രനും എത്തി.
 
നിത്യ മേനോന് നന്ദി പറഞ്ഞുകൊണ്ടും ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കോ സ്റ്റാർ ആയി നൽകിയ പിന്തുണയ്ക്ക് നന്ദി. നിത്യ മേനോൻ അത്രയും സപ്പോർട്ട് നൽകിയില്ലായിരുന്നുവെങ്കിൽ തനിക്ക് ആ കഥാപാത്രത്തെ ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്നാണ് ജോൺ കൊക്കൻ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂര്‍ണ വിശ്രമം വേണം; സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു