Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തില്‍ പുതിയ അതിഥി; മുത്തച്ഛനായ സന്തോഷത്തില്‍ സിദ്ദിഖ്

Siddique

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 ജൂലൈ 2024 (11:05 IST)
Siddique
മുത്തച്ഛനായ സന്തോഷത്തില്‍ നടന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിന്‍ സിദ്ദിഖിനും മരുമകള്‍ ഡോക്ടര്‍ അമൃതാദാസിനും പെണ്‍കുട്ടി പിറന്നിരിക്കുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ജൂലൈ 10നാണ് ഇരുവര്‍ക്കും കുഞ്ഞു പിറന്നത്. എങ്കിലും ഇപ്പോഴാണ് ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചത്.
 
കഴിഞ്ഞമാസമാണ് സിദ്ദിഖിന്റെ മൂത്തമകന്‍ സാപ്പി അന്തരിച്ചത്. മരണത്തിന്റെ വിഷമത്തിലായിരുന്നു സിദ്ദിഖും കുടുംബവും. 2022 മാര്‍ച്ചിലായിരുന്നു ഷാഹിനും അമൃതയും വിവാഹംകഴിച്ചത്. രണ്ടു കുഞ്ഞിക്കാലുകള്‍ കൊണ്ട് ഞങ്ങളുടെ കുടുംബം കൂടുതല്‍ വളര്‍ന്നതായി അമൃത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവ സമയത്ത് തന്റെ മൂക്കില്‍ നിന്ന് രക്തം വരാറുണ്ടായിരുന്നുവെന്ന് ജാന്‍വി കപൂര്‍