'ശരീരം മെലിഞ്ഞൊട്ടി, എല്ലുകൾ തള്ളി'; നടന്‍ ശ്രീറാം നടരാജന്റെ ഇപ്പോഴത്ത അവസ്ഥ ഇങ്ങനെ
ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ലോകേഷ് കനകരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ പടമായിരുന്നു മാനഗാരം. ഇതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് യുവനടനാണ് ശ്രീറാം നടരാജൻ. വഴക്ക് എന്ന 18/9 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളിയിരിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിലായി ശ്രീറാം നടരാജന്‍ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മെലിഞ്ഞ് ശോഷിച്ച് ആരോഗ്യം നഷ്‌ടപ്പെട്ട ശ്രീയെയാണ് വീഡിയോകളിൽ കാണുന്നത്. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ എന്ത് പറ്റിയെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ശ്രീ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. നടൻ ലഹരിക്ക് അടിപ്പെട്ടെന്ന് പലരും ഉറപ്പിച്ച് പറയുന്നു. കൗൺസിലിംഗ് ആവശ്യമാണെന്നും അഭിപ്രായമുണ്ട്.
2012 ലാണ് ശ്രീറാം നടരാജന്റെ വഴക്ക് എന്ന 18/9 എന്ന സിനിമ റിലീസ് ചെയ്‌തത്. സിനിമ വിജയം നേടി. പിന്നീടിങ്ങോട്ട് ചില സിനിമകളിൽ ശ്രീ അഭിനയിച്ചു. പുതിയ വീഡിയോയിൽ അന്നത്തെ ശ്രീയാണിതെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാകില്ല എന്നതാണ് ശ്രദ്ധേയം. നടന് അത്രയും മാറ്റം വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വീഡിയോകളിൽ ശ്രീറാം നടരാജന്‍ മോശമായി സംസാരിക്കുന്നുണ്ട്.