Select Your Language

Notifications

webdunia
webdunia
webdunia
webdunia

Priya Varrier: 'നിങ്ങൾ ശരിക്കും ഒരു രത്നമാണ്, എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം'; അജിത്തിനെക്കുറിച്ച് പ്രിയ വാര്യർ

​ഗുഡ് ബാഡ് അ​ഗ്ലിയിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്.

Priya Varrier

നിഹാരിക കെ.എസ്

, ഞായര്‍, 13 ഏപ്രില്‍ 2025 (11:50 IST)
ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ വാര്യർ. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മറ്റൊരു കണ്ണിറുക്കലിലൂടെ തമിഴകത്തെ പ്രിയതാരമായി മാറുകയാണ് പ്രിയ. അജിത് നായകനായെത്തിയ ​ഗുഡ് ബാഡ് അ​ഗ്ലിയാണ് പ്രിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ​ഗുഡ് ബാഡ് അ​ഗ്ലിയിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്.
 
സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രിയയുടെ ​നൃത്ത രം​ഗവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നടൻ അർജുൻ ദാസിനൊപ്പമുള്ള ​ചിത്രത്തിലെ പ്രിയയുടെ നൃത്തച്ചുവടുകളാണ് ട്രെൻഡിങ്ങായി മാറിയത്. താൻ അജിത്തിന്റെ കടുത്ത ആരാധികയാണെന്ന് പ്രിയ പറയുന്നു. അജിത്തിന് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പിലാണ് പ്രിയ ഇകകാര്യം പറയുന്നത്. ഒരു ആരാധിക കൂടിയായ തനിക്ക് താങ്കളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നാണ് പ്രിയ വാര്യര്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

ഗുഡ് ബാഡ് അ​ഗ്ലിയുടെ ഷൂട്ടിങ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ അജിത് നൽകിയ പരി​ഗണനയും സ്നേഹവും ഒരിക്കലും മറക്കില്ലെന്നും പ്രിയ പറയുന്നു. കുടുംബം, കാറുകൾ, യാത്രകൾ, റേസിങ് തുടങ്ങിയവയെ കുറിച്ച് സംസാരിക്കുമ്പോൾ താങ്കളുടെ കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം അജിത് സാറിനൊപ്പം അഭിനയിച്ചതാണെന്നും പ്രിയ കുറിച്ചു.
 
ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ അറിയാനും നിങ്ങളിലെ നടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചതിലും വളരെയധികം നന്ദിയുള്ളവളായിരിക്കും താനെന്നും പ്രിയ കൂട്ടിച്ചേർത്തു. ആദിക് രവിചന്ദ്രൻ ആണ് ​ഗുഡ് ബാഡ് അ​ഗ്ലി സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിനൊപ്പം, തൃഷ കൃഷ്ണൻ, പ്രഭു, അർജുൻ ദാസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് ഭർത്താവിനെയും കുടുംബത്തെയുമാണ്'; ആലപ്പി അഷറഫ് പറയുന്നു