Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഇത് താൻടാ കംബാക്ക്! സീറ്റ് എഡ്ജ് സസ്പെൻസ് ത്രില്ലറുമായി വിക്രം; 'വീര ധീര സൂര'ന് മികച്ച അഭിപ്രായം

'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Veera Dheera Sooran - Part 2 Movie Review

നിഹാരിക കെ.എസ്

, വെള്ളി, 28 മാര്‍ച്ച് 2025 (09:06 IST)
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ തിയേറ്ററുകളിലെത്തി. ചിയാൻ വിക്രമിന്റെ ഗംഭീര കംബാക്ക് ആണ് സിനിമയെന്നും മികച്ച പ്രകടനമാണ് നടൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. സീറ്റ് എഡ്ജ് സസ്പെൻസ് ത്രില്ലർ ആണെന്നും റിവഞ്ച് തീർക്കുന്ന സീനുകളെല്ലാം അതിഗംഭീരമായിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നതെന്നും കണ്ടവർ അഭിപ്രായപ്പെടുന്നു.
 
പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ഓസോ സീനുകൾക്കും ഹൈപ്പ് കൊടുക്കും വിധമാണ് ജി.വി പ്രകാശിന്റെ ബി.ജി.എം. 
 
'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ റിലീസ് ആയത്.
 
വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെക്കുറിച്ചുള്ള നിയമപ്രശ്നത്തിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. അഞ്ച് മണി മുതലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ പെട്ടു; ബസ് ഇടിച്ചത് അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ വെച്ച്, ഡ്രൈവറെ മര്‍ദ്ദിച്ച് ബൗണ്‍സര്‍