കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്. മാസ്റ്റര്‍ ഓഡിയോ ലോഞ്ച് വേദിയിരുന്നു സി എ എയ്ക്കെതിരെ ദളപതി ശബ്ദമുയർത്തിയത്. ‘നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ് പറഞ്ഞു.
അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുമെന്നും സത്യം മാത്രം പറയേണ്ടുന്ന സാഹചര്യത്തിൽ ചിലപ്പോഴൊക്കെ നിശബ്ദനായി ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. താരത്തിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡാണ് ഇതിലൂടെ വിജയ് ഉദ്ദേശിച്ചത്.
ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. ആയതിനാൽ വിജയ് അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന കണ്ടെത്തലിലാണ് വകുപ്പ്.