'പണി' സിനിമയിലെ നായിക അഭിനയ വിവാഹിതയാകുന്നു. തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവർക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.