Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചത്താലും ഞാനും കോകിലയും പിരിയില്ല: എലിസബത്തിന് ബാലയുടെ മറുപടി

ചത്താലും ഞാനും കോകിലയും പിരിയില്ല: എലിസബത്തിന് ബാലയുടെ മറുപടി

നിഹാരിക കെ.എസ്

, തിങ്കള്‍, 10 മാര്‍ച്ച് 2025 (09:38 IST)
വിവാദനായകനായി മാറിയിരിക്കുകയാണ് നടൻ ബാല. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് നടനെ തുടരെ തുടരെ വിവാദങ്ങളിലെത്തിക്കുന്നത്. ആദ്യ ഭാര്യ അമൃതയും രണ്ടാമത്തെ ഭാര്യ എലിസബത്തും പലതവണ ബാലയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയന്റെ ഏറ്റുപറച്ചിലുകൾ വലിയതോതിൽ വിവാദങ്ങൾക്ക് വഴിയൊരുക്കി.
 
എന്നാൽ, എലിസബത്ത് ഉടയാൻ ആരോപിക്കുന്നതെല്ലാം സത്യമല്ലെന്നും ഇതൊക്കെ തന്നെയും ഭാര്യ കോകിലയെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മാത്രമാണെന്നുമാണ് ബാല പറയുന്നത്. 
 
'പത്തൊൻപത് വയസുള്ള സ്ത്രീയെയും അമ്മയുടെ പ്രായത്തിലുള്ളവരെയും ഞാൻ ബെഡ്‌റൂമിൽ കയറ്റുമെന്നാണ് പറയുന്നത്. പറയാനുള്ളതൊക്കെ പറയട്ടെ, പ്രശ്‌നമില്ല. ഇവിടെ നിയമമുണ്ട്. അടിസ്ഥാനപരമായി ഞാൻ കാണുന്നത് മെഡിക്കൽ അറ്റൻഷൻ ആർക്കാണോ വേണ്ടത് അവർക്ക് കൊടുക്കണമെന്നാണ്. അല്ലാതെ മീഡിയയുടെ അറ്റൻഷനല്ല പ്രധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത്.
 
ബാക്കിയുള്ള കാര്യമെല്ലാം നിയമപരമായി നടക്കും. വ്യക്തിപരമായ വൈരാഗ്യത്തിന് വേണ്ടി എന്നെ കുറിച്ച് എന്തും പറയാം. എന്നെയും കോകിലയും തമ്മിലുള്ള ബന്ധം തകർക്കാൻ വേണ്ടി എന്ത് വേണമെങ്കിലും പറയാം. പക്ഷേ ചത്താലും ഞങ്ങൾ ഒരുമിച്ച് തന്നെയിരിക്കും. അതിലൊരു മാറ്റവുമില്ല. പക്ഷേ ഞങ്ങളെ സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കരുതെന്നാണ്,' ബാല പറയുന്നത്.
 
അതേസമയം, ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായിട്ടാണ് എലിസബത്ത് ഉദയൻ വന്നിരുന്നത്. ഭർത്താവായിരുന്ന കാലത്ത് ബാല വളരെ മോശമായി തന്നോട് പെരുമാറി. മാനസികമായും ശാരീരികവുമായി ഉപദ്രവിച്ചു. ഭാര്യയെന്ന പരിഗണന തരാതെ അന്യസ്ത്രീകളെ ബെഡ്‌റൂമിലേക്ക് കയറ്റി, അമ്മയുടെ പ്രായമുള്ളവരും പത്തൊൻപത് വയസുള്ള കുട്ടികൾ പോലും ആ കൂട്ടത്തിലുണ്ട്.. എന്നിങ്ങനെ നീളുകയാണ് എലിസബത്തിന്റെ ആരോപണങ്ങൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളെ തെറ്റിച്ചിട്ട് ദിവ്യയെ കൊണ്ടുപോകാൻ പണിയെടുക്കുന്നവരുണ്ട്; ക്രിസ് വേണുഗോപാൽ