Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വാർത്ത, നടനെതിരെ പരാതിയുമായി മലയാളി നടി!

തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വാർത്ത, നടനെതിരെ പരാതിയുമായി മലയാളി നടി!
, ചൊവ്വ, 19 ഫെബ്രുവരി 2019 (11:09 IST)
തമിഴ് നടൻ അഭി ശരവണനെതിരെ ഗുരുതര ആരോപണവുമായി മലയാളി നടി അതിഥി മേനോൻ. കഴിഞ്ഞ ദിവസം നടനെ കാണാതായതിനെ തുടർന്ന് അതിഥി മേനോന് എതിരെ ശക്തമായ ആരോപണങ്ങളുമായി അഭിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ വിഷയത്തിൽ തനിക്ക് പങ്കില്ലെന്നാണ് അതിഥി പറയുന്നത്. 
 
അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
 
ഇതോടെയാണ് അതിഥി പരാതിയുമായി രംഗത്ത് എത്തിയത്. “ഞങ്ങൾ പ്രണയിച്ചിരുന്നു.ഇപ്പോളല്ല . പക്ഷെ ഇപ്പോൾ ഞാൻ തട്ടിക്കൊണ്ടു പോയി , വിവാഹം ചെയ്യാൻ ശ്രമിച്ചു , ഉപദ്രവിച്ചു എന്നൊക്കെയാണ് പറയുന്നത് . രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.‘- അതിഥി പറയുന്നു. 
 
കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച്‌ അയാളുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല’ – അതിഥി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിപ്‌ലോക്ക് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല; കടുത്ത തീരുമാനങ്ങളുമായി ഫഹദ് !