Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസർഗോട് ഇരട്ട കൊലപാതകം: പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്ന് സംശയം, പ്രതികൾ കർണ്ണാടകത്തിലേക്ക് കടന്നതായും സൂചന

കാസർഗോട് ഇരട്ട കൊലപാതകം: പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്ന് സംശയം, പ്രതികൾ കർണ്ണാടകത്തിലേക്ക് കടന്നതായും സൂചന
, ചൊവ്വ, 19 ഫെബ്രുവരി 2019 (07:38 IST)
കസർഗോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലയാളികൾ ആരെന്ന് ഇതേവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഭിച്ച മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൊലക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ അനുമാനം.
 
പ്രാദേശിക സി പി എം നേതാക്കൾ കണ്ണുരിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ കൊലപാതകത്തിനായി ക്വട്ടേഷൻ നൽകി എന്ന സൂചനയിലാണ് ഇപ്പോൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവ ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു ഈ സമയത്ത് കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു വാഹനം സമീപത്ത് കണ്ടിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. 
 
സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് സി പി എം അനുഭാവികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം കൃത്യത്തിന് കോലപാതകികൾ കർണ്ണാടകത്തിലേക്ക് കടന്നതായാണ്  അന്വേഷണം സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോണ്‍‌ഗ്രസുകാരെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കി: പിണറായി