Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

Actress anju joseph married

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (14:50 IST)
നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, മുല്ലപ്പൂ മാല കഴുത്തിലിട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈയ് പിടിച്ച് ഇറങ്ങുന്ന ഫോട്ടോയ്‌ക്കൊപ്പം സന്തോഷ വാര്‍ത്ത പങ്കുവച്ചത് അഞ്ജു ജോസഫ് തന്നെയാണ്. 'ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും ഇതാണ്' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.
 
ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആര്‍, അശ്വതി ശ്രീകാന്ത്, ധന്യ വര്‍മ തുടങ്ങിവരെല്ലാം മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നു.
 
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായും അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് തിളങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മദ്യപിക്കില്ല, പുകവലിക്കില്ല, എല്ലാ ദിവസവും വര്‍ക്കൗട്ട്'; സഹോദരന്റെ മരണത്തില്‍ വേദനയോടെ ബൈജു