Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈശാഖ സന്ധ്യേ... അന്നും ഇന്നും; ഈ ചിത്രങ്ങൾ തമ്മിൽ 37 വർഷത്തെ ഗ്യാപ്പ്!

വൈശാഖ സന്ധ്യേ... അന്നും ഇന്നും; ഈ ചിത്രങ്ങൾ തമ്മിൽ 37 വർഷത്തെ ഗ്യാപ്പ്!

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (12:48 IST)
മലയാളികളുടെ എക്കാലത്തെയും എവർഗ്രീൻ ജോഡികളാണ് മോഹൻലാലും ശോഭനയും. ഒരുമിച്ചപ്പോഴൊക്കെ ഹിറ്റ് സിനിമകൾ സമ്മാനിച്ച കോംബോ. അതിൽ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രണയ ജോഡികളാണ് നാടോടിക്കാറ്റിലെ ദാസനും രാധയും. 1987-ൽ റിലീസ് ചെയ്ത നാടോടിക്കാറ്റ് സിനിമയിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ഗാനം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നു. അതിന് കാരണം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്ന തുടരും എന്ന ചിത്രമാണ്.
 
ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുണ്ടെങ്കിൽ പോലും നാടോടിക്കാറ്റ് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചലച്ചിത്രാനുഭവമാണ്. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം തുടരുമിലൂടെ.നാടോടിക്കാറ്റിലെ ഒരു ഗാനത്തിലെ രംഗവുമായി ഈ പോസ്റ്ററിന് സാമ്യമുണ്ട്. 
 
നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’… എന്ന ഗാനത്തിൽ ദാസനും രാധയും ചായ കുടിക്കാനായി ഒരു ഉന്തുവണ്ടി കടയിൽ നിൽക്കുന്നുണ്ട്. ഇതിനെ ഓർമിപ്പിക്കും വിധമാണ് തുടരുമിന്റെ പോസ്റ്റർ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. 37 വർഷങ്ങൾക്ക് മുൻപ് മലയാളികളെ പ്രണയത്തിലാഴ്ത്തിയ ദാസനും രാധയും കാലങ്ങൾക്കിപ്പുറം തുടരുമിലൂടെ ഒന്നിക്കുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവാർഡ് അടൂരിനാണ് കിട്ടേണ്ടതെന്ന് ഒടുവിൽ പറഞ്ഞത് രഞ്ജിത്തിന് ദഹിച്ചില്ല, അടിച്ച കാര്യം ഇന്നസെന്റ് തുറന്നു പറഞ്ഞിട്ടുണ്ട്; ആലപ്പി അഷറഫ്