Webdunia - Bharat's app for daily news and videos

Install App

എറണാകുളത്തെ ആ കാഴ്ച കണ്ട് അന്ന രാജൻ ഞെട്ടി; കുറിപ്പുമായി നടി

നിഹാരിക കെ.എസ്
വെള്ളി, 24 ജനുവരി 2025 (11:50 IST)
ദേശീയ പതാകയെ വസ്ത്രങ്ങളാക്കി ഉപയോഗിക്കുന്നത് ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി അന്ന രാജന്‍. താന്‍ ഷോപ്പിങ്ങിന് പോയ സമയത്ത് ദേശീയ പതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടുവെന്നും അത് ദേശീയ പതാകയോടുള്ള അനാദരവ് ആയി തോന്നി എന്നുമാണ് അന്ന രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 
 
കടയുടമയോട് കാര്യങ്ങൾ തിരക്കിയപ്പോൾ ഇന്ത്യൻ പതാകയെ മറ്റ് രാജ്യത്തെ പതാകയുമായി ഉപമിച്ച് വളരെ പരിഹാസത്തോടെയായിരുന്നു അദ്ദേഹം തനിക്ക് മറുപടി നൽകിയതെന്നും നടി ആരോപിക്കുന്നു. എന്നാല്‍ ഈ കുറിപ്പ് പങ്കുവച്ചതോടെ വ്യാപക വിമര്‍ശനങ്ങളും നടിക്കെതിരെ ഉയരുന്നുണ്ട്. അമേരിക്കയില്‍ രാജ്യത്തെ പതാക കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ വരെ ധരിക്കും, ഇവിടെ കാര്യങ്ങള്‍ ഊതിപെരുപ്പിച്ച് കാണിക്കുകയേയുള്ളു എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.
 
'ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിങ് നടത്തുമ്പോള്‍… ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി. കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത് പോലെയാണ്. ഇത് 2005ലെ ദേശീയ അഭിമാനത്തോടുള്ള അവഹേളനം തടയല്‍ (ഭേദഗതി) നിയമത്തിന്റെ സെക്ഷന്‍ 2 (ഇ)യുടെ വ്യക്തമായ ലംഘനമാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.
 
ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ് രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്. ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 ആരക്കാലുകളും ഏറ്റവും ആദരണീയമായ അശോകചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്', അന്ന രാജൻ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

അടുത്ത ലേഖനം
Show comments